Malayalam Kambi Kathakal – മേസ്തിരിയുടെ മകൾ – 6

Malayalam Kambi Kathakal – മേസ്തിരിയുടെ മകൾ – 6

Malayalam Kambi Kathakal ഒന്നരയുടെ ജയകൃഷ്ണനേൽ ചിത്രാന്റിയും വിഷ്ണുവും കയറുന്നത് കണ്ടതും ഞങ്ങൾ വിനീതയുടെ വീട്ടിലേയ്ക് കുതിച്ചു.
ബസ്സ് കടന്ന് പോയതും എന്റെ വരവും നോക്കി ആലീസ് അവിടെ സിറ്റൌട്ടിൽ നിൽപ്പുണ്ടായിരുന്നു.
ഞങ്ങൾ നട കയറിച്ചെന്നതും അവൾ:

“ഈ കൊരങ്ങനേം കൊണ്ടെന്തിനാടാ വന്നത്…?”

“കൊരങ്ങൻ നിന്റെ തന്ത..!”

ആലീസിനുള്ള മറുപടി നൽകിയ ജിജോപ്പൻ അകത്തേയ്കു നോക്കി ഉറക്കെ വിളിച്ചു:

“ടീ…..വിനീതേ…പൂയ്”

“തൊണ്ട തുറക്കാതെടാ ജിജോപ്പാ… ഞാനിവിടെ ഇരിപ്പുണ്ട് നീ ഇങ്ങ് കേറി വാ….”

വിനീതയുടെ ചിരിയോടെയുള്ള ശബ്ദം അകത്ത് നിന്നും വന്നു.
ഞങ്ങൾ മൂവരും കൂടി കയറിച്ചെല്ലുമ്പോൾ സെറ്റിയിലിരുന്ന വിനീത ചമ്മി നാശമായ മുഖത്തോടെ കൈപിടിയിൽ കൈയൂന്നി എണീൽക്കാൻ ശ്രമിച്ചു.

“വേണ്ട വേണ്ട അത്രയ്ക് ബഹുമാനമൊന്നും വേണ്ട… നീയവിടിരുന്നോ…”

വിനീതയെ പിടിച്ചിരുത്തിയ ജിജോപ്പൻ അവളുടെ അരികിലിരുന്നു. ഞങ്ങൾ സിങ്കിൾ സെറ്റികളിലും.

“കാര്യം ശനീം ഞായറും ഈ പഠിത്തം തുടങ്ങിയതിൽ പിന്നെ ഞങ്ങൾ വളരെ ബിസ്സിയാ….!”

വിനീതയോടായി പറഞ്ഞിട്ട് ജിജോപ്പൻ ചുറ്റുമൊന്ന് നോക്കിയിട്ട് തുടർന്നു:

“സാരമില്ല ഞാനൊറ്റയ്ക് മാനേജ് ചെയ്തോളാം …ഇവനെ വിട്ടുതരാം പക്ഷേ ചിലവുണ്ട്….! ഇന്ന് ഒരു അര പട്ട മതി. നാളത്തേന് പൈന്റ് വേണം. അപ്പോൾ ഇരുപതും നൂറ്ററുപതും ബാക്കി ടച്ചിംഗ്സും കൂട്ടി ആകെ ഇരുന്നൂറ്…! അത് മോളേ വിനീതേ നീ തന്നേ തീരൂ….!”

“നാറിയ്ക്ക് നാണമില്ലല്ലോ….. കള്ള് മൂഞ്ചാനാ….! കൊടുക്കെണ്ടടീ…”

ആലീസ് വക്കീൽ കേസിൽ ഇടപെട്ടു.
വിനീത ചിരിച്ചുകൊണ്ട് പതിയെ പിടിച്ച് എഴുന്നേറ്റു.

“അന്നന്നത്തേനുള്ള അപ്പം മതിയെന്നാ കർത്താവ് പറഞ്ഞത്. തിങ്കളാഴ്ചത്തെ ഞാൻ അന്ന് രാവിലെ വന്ന് മേടിച്ചോളാം..”

വിനീത പോയി അഞ്ഞൂറിന്റെ ഒരു നോട്ടുമായി ചില്ലറയില്ല എന്നും പറഞ്ഞ് വന്നു. അത് വാങ്ങിയിട്ട്:

“കടത്തിന്റെ പരിപാടിയൊന്നുമില്ല…! കൂടുതലും വേണ്ട..! ബാക്കി മുന്നൂറ് സ്ത്രീധനത്തേൽ കുറച്ചേര് കെട്ടോ…”

എന്തോ പറയാൻ ഒരുങ്ങിയ ആലീസിനോട് മിണ്ടരുതെന്ന് ആംഗ്യം കാട്ടിയ അവൻ വീണ്ടും വിനീതയുടെ നേരേ തിരിഞ്ഞു:

“തിങ്കളാഴ്ച തുക കൂടും…! ഇവനും ഇവളും ഇല്ലെല്ലോ?അപ്പോൾ എനിക്ക് ഒറ്റയ്ക് ഊപ്പപ്പിള്ളാരുടെ കൂടെ ഇരിക്കാൻ പറ്റില്ല…! അമ്മായിക്ക് പകരം സിൽക്ക് സ്മിതേടെ പടം എങ്കിലും കാണണം…!”

Leave a Reply

Top